വരും തലമുറയെ സന്നദ്ധരാക്കാം

വരും കാലങ്ങളിൽ Computer കൾക്ക് നമ്മുടെ ദൈനംദിന ജീവിതത്തിലും സന്പദ് വ്യവ്യസ്തയിലും ചെലുത്തുവാൻ സാധിക്കുന്ന ആഘാതത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞാണ് നമ്മുടെ സമൂഹം രാഷ്രീയനയത്തിന്റെ ഭാഗമായി എൺപതുകളിൽതന്നെ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ Computer ലാബുകളും Computer പരിശീലനവും കൊണ്ടുവന്നത്. ആ കാലഘട്ടത്തിൽ പഠിച്ചിരുന്നവരിൽ ഒരുപക്ഷേ എല്ലാവരും തന്നെ ആദ്യമായി computer കാണുന്നതും അതുപയോഗിക്കാനുള്ള പരിശീലനം നേടുന്നതും അവരവരുടെ സ്കൂളുകളിൽ നിന്നായിരുന്നിരിക്കണം. ഞാൻ പഠിച്ചിരുന്ന സ്കൂളിലും ഉണ്ടായിരുന്നു ഒരു കംപ്യൂട്ടർ ലാബ്. ഇതേ കാരണത്താലാണ് 2000 ൽ IT വിപ്ലവം ലോകത്തു വ്യാപിച്ചപ്പോൾ അതു മുതലെടുത്തു നേട്ടം കൈവരിക്കാൻ നമുക്കായത്.

വരാനിരിക്കുന്ന ഹാർഡ്‌വേർ വിപ്ലവം

Computer കളുടെ ഉത്ഭവത്തോടെ വിവര സാങ്കേതിക മേഖലയിൽ വളരെ വലിയ വളർച്ചയാണ് പ്രകടമായത്. Internet സാങ്കേതിത വിദ്യയാൽ ഈ computer കളെയെല്ലാം ബന്ധിപ്പിക്കുന്ന ശൃംഖല കൂടി ആയപ്പോൾ ഈ വളർച്ചയുടെ ഗതിവേഗം ത്വരിതപ്പെടുകയായിരുന്നു. ഒരു software വിപ്ലവം തന്നെയാണ് നമുക്ക് കാണുവാൻ സാധിച്ചത്. 3D പ്രിന്റിങ് സാങ്കേതിത വിദ്യയുടെ വരവോടു കൂടി വിവര സാങ്കേതിക മേഖലയിൽ ദൃശ്യമായതു പോലെയുള്ള വളർച്ച വരും വർഷങ്ങളിൽ ഭൗതിക ലോകത്തും കാണപ്പെടും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടൊപ്പം ഭൗതിക വസ്തുക്കളെ പരസ്പരം ബന്ധിപ്പിക്കുന്ന Internet of Things സാങ്കേതികവിദ്യ കൂടെ ആകുന്പോൾ, ഹാർഡ്‌വേർ മേഖലയിൽ ഒരു വലിയ വിപ്ലവം തന്നെയാണ് നമ്മൾ ഉറ്റു നോക്കുന്നത്.

ഇന്നോവേഷൻ ലാബുകൾ

വരാൻ പോകുന്ന ഹാർഡ്‌വേർ വിപ്ലവം മുതലെടുക്കുന്നതിനായി നമ്മുടെ വരും തലമുറയെ പര്യാപ്തമാക്കുന്നതിനായി നമ്മുടെ സ്‌കൂളുകളിലും കോളേജുകളിലും നമ്മൾ ഇന്നുതന്നെ ഇന്നോവേഷൻ ലാബുകൾ സ്ഥാപിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള ഇന്നോവേഷൻ ലാബുകൾ വിദ്യോദയ സ്കൂളും ചോയ്‌സ് സ്കൂളും അവരുടെ campus ൽ സജ്‌ജമാക്കിക്കഴിഞ്ഞിരിക്കുന്നു. പ്രശസ്ത കൺസൽറ്റിംഗ് സ്ഥാപനമായ KITCO യുടെ നേതൃത്വത്തിൽ ഉള്ള വിദ്യോദയയിലെ ഇന്നോവേഷൻ ലാബ് കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിച്ചു വരുന്നു. Techjeeva എന്ന startup സ്ഥാപനത്തിന്റെ മേധാവിയും ഒരു കോളേജ് അധ്യാപകനും കൂടി ആയ സുനിൽ പോളിൻറെ നേതൃത്വത്തിലാണ് ചോയ്‌സ് സ്കൂളിലെ ഇന്നോവേഷൻ ലാബിന്റെ പ്രവർത്തനം. കേരള technological സർവകലാശാല 25 മിനി fablab കൾ നമ്മുടെ എഞ്ചിനീറിങ് കോളേജുകളിൽ സ്‌ഥാപിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. കേരള startup മിഷന്റെ സഹായത്തോടുകൂടിയാണിത്.

ഡിജിറ്റൽ ഫാബ്രിക്കേഷൻ

പണ്ട് ഒരാശയത്തെ അതിന്റെ പ്രോട്ടോടൈപ്പ് വരെ എത്തിക്കുകതിന് കോടിക്കണക്കിനു രൂപയുടെ മുതൽമുടക്കും പ്രേത്യേകം തയ്യാറാക്കിയ വിദഗ്‌ധ ഉപകരണങ്ങൾ അടങ്ങുന്ന ലാബറട്ടറികളും ആവശ്യമായിരുന്നു. സാങ്കേതിക മേഖലയിലുള്ള പുരോഗതി മൂലവും ഓപ്പൺ സോഴ്സ് സിദ്ധാന്താങ്ങേളുടെ പിന്തുണയിലൂടെയും വളരെ വലിയ മാറ്റമാണ് ഈ സ്ഥിതിവ്യവ്യസ്ഥയിൽ സംഭവിച്ചിരിക്കന്നത്. ഇന്ന് വളരെ ചുരുക്കം ചിലവിൽ do it yourself മാതൃകയിൽ നമ്മുടെ ആശയങ്ങൾക്ക് രൂപം നൽകുവാനാകുന്നു. റോഹിൽ ദേവ് നയിച്ചിരുന്ന Fin എന്ന startup സ്ഥാപനത്തിന്റെ ആദ്യ പ്രോട്ടോടൈപ്പ് വികസിപ്പിച്ചത് കേവലം 3000 രൂപയ്‌ക്കാണ്‌. ഓപ്പൺ ഹാർഡ്‌വേറും ഡിജിറ്റൽ ഫാബ്രിക്കേഷൻ സാങ്കേതിക വിദ്യയും software ന്റെ പ്രാപ്‌തിയും ഒത്തുചേരുന്പോൾ നിസ്സാരചിലവിൽ ഏതൊരു ആശയവും നമുക്ക് അനായാസേന രൂപപ്പെടുത്തിയെടുക്കാൻ സാധ്യമാവുന്നു.

ഡിജിറ്റൽ ഫാബ്രിക്കേഷന് പ്രാപ്തമായ രണ്ടു ഫാബ് ലാബുകൾ ആണ് MIT സർവകലാശാലയുടെ സഹകരണത്തോടെ കേരള startup മിഷൻ മുഘേന സംസ്ഥാന സർക്കാർ തിരുവന്തപുരത്തും കൊച്ചിയിലും നിർമിച്ചിരിക്കുന്നത്. ഇവ യഥേഷ്‌ടം ടെക്നോപാർക്കിലും കളമശേരി ടെക്നോളജി ഇന്നോവേഷൻ സോണിലും സ്ഥിതി ചെയ്യുന്നു. ഡിജിറ്റൽ ഫാബ്രിക്കേഷന് വേണ്ടുന്ന എല്ലാ ഉപകരണങ്ങളും സജ്ജീകരണങ്ങളും ഇവിടെ ഉണ്ട്. ഇതു ഉപയോഗപ്പെടുത്താൻ താല്പര്യമുള്ളവർ ആർക്കും തന്നെ startup മിഷനെ സമീപിക്കാവുന്നതാണ്. ഡിജിറ്റൽ ഫാബ്രിക്കേഷൻ പഠിക്കുന്നതിനായുള്ള കോഴ്‌സുകളും startup മിഷൻ നടത്താറുണ്ട്.

DIY Hacking

ഇത്തരത്തിൽ prototype കൾ ഉണ്ടാക്കുന്നതിനായുള്ള കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിന് ഏറ്റവും നല്ല മാർഗം എന്നു പറയുന്നത് do it yourself മാതൃകയിൽ ഒരു project ചെയ്‌തു തുടങ്ങുക എന്നത് തന്നെയാണ്. ഇതിനുള്ള മാർഗനിർദേശങ്ങൾക്കായി നിങ്ങൾക്കു DIYHacking.com എന്ന വെബ്‌സൈറ്റിനെ ആശ്രയിക്കാം. അരവിന്ദ് സഞ്ജീവ് എന്ന മിടുമിടുക്കനായ ചെറുപ്പക്കാരൻ ഇത്തരത്തിലുള്ള ആശയങ്ങളും കഴിവുകളും നമ്മുടെ ചെറുപ്പക്കാരിൽ എത്തിക്കുവാൻ സാധിക്കണം എന്ന ലക്ഷ്യവുമായി സ്ഥാപിച്ച നോൺ പ്രോഫിറ്റ് സ്ഥാപനമാണ് DIYHacking. നേരത്തെ പരാമർശിച്ച Fin എന്ന ആശയത്തിന്റെ ആദ്യ പ്രോട്ടോടൈപ്പിന്റെ പിന്നിലെ ബുദ്ധിയും അരവിന്ദ് തന്നെ.

Do it yourself മാതൃകയിൽ ചെയ്യാൻ സാധിക്കുന്ന അനവധി പ്രോജക്ടുകളുടെ വിവരങ്ങൾ DIYHacking ന്റെ വെബ്‌സൈറ്റിൽ നിന്നും ലഭ്യമാവുന്നു. ഇതിൽ വീട്ടിൽ ഇരുന്നു തന്നെ ചെയ്യാവുന്നത് മുതൽ fablab സൗകര്യം ഉപയോഗിച്ചു രൂപപെടുത്താവുന്ന ആശയങ്ങൾ വരെയുണ്ട്. സ്വയം ആയി ആശയം കണ്ടെത്തുവാൻ ആദ്യം സാധിക്കുന്നില്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒന്നു പരിശ്രമിച്ച് തുടങ്ങാം. തുടക്കക്കാർക്ക് ലളിതമായ രീതിയിൽ വായിച്ചു പഠിക്കാവുന്ന ഒരു ebook-ഉം വെബ്‌സൈറ്റിൽ നിന്ന് ലഭ്യമാണ്. നിങ്ങളുടെ ആശയങ്ങളെ patent ചെയ്യുന്നതിനുള്ള മാർഗനിർദേശവും നൽകുന്നു DIYHacking.

അസുലഭ അവസരം

നമ്മുടെ innovators-ന് അവരുടെ ആശയങ്ങൾ വികസിപ്പിച്ചു ഒരു prototype ആക്കാൻ പണവും സങ്കീർണമായ ലാബറട്ടറികളും പ്രതിബന്ധങ്ങൾ ആയിരുന്നു. ഇന്ന് DIY, ഡിജിറ്റൽ ഫാബ്രിക്കേഷൻ സാങ്കേതിക വിദ്യ വഴിയും, സംസ്ഥാനം സജ്ജമാക്കിയിരിക്കുന്ന Fab Lab മുഖേനയും ഈ പ്രതിബന്ധങ്ങൾ മാറിയ ഒരു സാഹചര്യം ഒത്തു വന്നിരിക്കുന്നു. ഇതിനോടൊപ്പം സംസ്ഥാന സർക്കാർ നൂതന ആശയങ്ങൾക്ക് ബഡ്ജറ്റിൽ വാഗ്ദാനം ചെയ്തിരിക്കുന്ന 2 ലക്ഷം രൂപ കൂടെ ആകുന്പോൾ, ലോകത്തിലെ ഏതൊരു ശക്തിയോടും കിടപിടിക്കാൻ കഴിയുന്ന, ഫിൻ പോലെയുള്ള, അനേകായിരും ആശയങ്ങൾക്ക് ജൻമം നൽകാൻ നമ്മുടെ യുവതീയുവാക്കൾക്ക് വേണ്ടുന്ന എല്ലാം തന്നെ ലഭ്യമാവുന്ന സാഹചര്യം ഇന്ന് നമ്മുടെ കൊച്ചു കേരളത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

Atal Innovation Mission

  • Atal Tinkering Lab കൾ സ്ഥാപിക്കാൻ സ്‌കൂളുകൾക്ക് 20 ലക്ഷം രൂപയുടെ പദ്ധതി
  • Atal Incubation Center കൾ സ്ഥാപിക്കാൻ സ്ഥാപനങ്ങൾക്ക് 10 കോടിയുടെ ഗ്രാന്റ്
  • പദ്ധതി വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും Niti Ayog വെബ്‌സൈറ്റ് സന്ദർശിക്കുക
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 20

Kerala State Budget

  • കളമശേരി ടെക്നോളജി ഇന്നോവേഷൻ സോൺ പദ്ധതിക്ക് 300 കോടി
  • നൂതന ആശയങ്ങൾക്ക് പ്രോത്സാഹനമായി 2 ലക്ഷം രൂപ
  • ലക്ഷ്യം അഞ്ചു വർഷം കൊണ്ടു 1500 ആശയങ്ങൾക്ക് സഹായം
  • തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾക്ക് ഒരു കോടി വരെ ഈടില്ലാതെ വായ്പ

Atal Innovation Mission

സ്കൂളുകളിൽ ഇന്നോവേഷൻ ലാബുകൾ സ്ഥാപിക്കുന്നതിനായി Atal Tinkering Lab (ATL) എന്ന പദ്ധതിയുടെ ഭാഗമായി 20 ലക്ഷം രൂപ വരെ കേന്ദ്ര സർക്കാർ നൽകുന്നു. Atal Innovation Mission ന്റെ ഭാഗമായി Niti Ayog വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 500 സ്കൂളുകളിൽ ഇത്തരം ലാബുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ലളിതമായ അപ്രേക്ഷ പ്രക്രിയയാണ്. സർക്കാർ സ്കൂളുകൾക്കും പ്രൈവറ്റ് സ്കൂളുകൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. 1500 ചതുരശ്രയടി സ്‌ഥലം ഇതിനായി മാറ്റിവെക്കാനുള്ള സന്നദ്ധത മാത്രമാണ് മാനദണ്ഡം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ സ്വകാര്യ സ്ഥാപനങ്ങൾക്കോ അവരുടെ പ്രവർത്തന മേഖലകളിൽ ഇൻക്യൂബേറ്റർ സ്ഥാപിക്കുന്നതിനായി 10 കോടി നൽകുന്ന പദ്ധതിയും Atal Innovation Mission ന്റെ ഭാഗമായി Niti Ayog നടപ്പാക്കുന്നുണ്ട്. 100 ഇൻക്യൂബേറ്ററുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്കായും അപേക്ഷ സമർപ്പിക്കുന്നതിനായും Niti Ayog ന്റെ വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 20.

പ്രോത്സാഹനങ്ങളുമായി സംസ്ഥാന ബഡ്ജറ്റ്

ധനമന്തി തോമസ് ഐസക്കിന്റെ ബഡ്ജറ്റ് പ്രഖ്യാപനത്തിൽ നിന്നും നമുക്ക് അറിയാൻ സാധിക്കുന്നത്, നമ്മുടെ യുവതീയുവാക്കളിൽ scientific temper പരിപോഷിപ്പിക്കുന്നതിനും ഇന്നോവേഷൻ സംസ്കാരം വളർത്തുന്നതിനും നമ്മുടെ സംസ്ഥാന സർക്കാരിനുള്ള പ്രതിജ്ഞാബദ്ധതയാണ്. 300 കോടിയോളം രൂപ കളമശ്ശേരിയിൽ രൂപം കൊള്ളുന്ന Technology Innovation Zone പദ്ധതിക്ക് നീക്കിവച്ചിരിക്കുന്നത് സർക്കാർ ഇതിനു വലിയ പ്രാധാന്യമാണ് കല്പിക്കുന്നത് എന്നതിനുള്ള വ്യക്തമായ തെളിവാണ്. പാർക്കുകളിലും ഗ്രേഡ് A ലൈബ്രറികളിൽ സൗജന്യ ഇന്റർനെറ് നൽകാനുള്ള തീരുമാനവും ശ്രദ്ധേയം.

ഒരു ഇന്നോവേഷൻ സന്പദ് വ്യവസ്ഥയിൽ നൂതന ആശയങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു, അത്തരം ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 2 ലക്ഷം രൂപ നൽകുന്ന ഒരു പദ്ധതിക്ക് ഈ വർഷം തന്നെ രൂപം നൽകുമെന്നും ബഡ്ജറ്റിൽ പറയുന്നു. ഇത്തരത്തിൽ അഞ്ചു വർഷത്തിൽ1500 ആശയങ്ങൾക്ക് സഹായം നൽകുമെന്നും അതിൽ നിന്നും തിരഞ്ഞെടുക്കപെടുന്നവയ്‌ക്ക് ഒരു കോടി രൂപ വരെ ഈടില്ലാതെ വായ്പ നൽകും എന്നും ബഡ്ജറ്റിൽ പറയുന്നു.