ആസ്തിയായി മാറുന്നു സ്റ്റാർട്ടപ്പ് നിക്ഷേപങ്ങൾ

ഈയിടെയായി സ്റ്റാർട്ടപ്പുകളിൽ angel നിക്ഷേപങ്ങൾ ചെയ്യുന്നതിനുള്ള താല്പര്യം അറിയിച്ചു കൊണ്ടുള്ള ഒരുപാടു അന്വേഷണങ്ങൾ എന്റെ പക്കൽ എത്തുന്നുണ്ട്. ഇത് തികച്ചും സ്വാഗതാർഹമാണ്. അന്വേഷിച്ചു വരുന്നവരിൽ പരന്പരാഗത ബിസിനസ് നടത്തുന്നവരും corporate കളിൽ ഉയർന്ന നിലയിൽ ജോലി ചെയ്യുന്നവരും ഉൾപ്പെടുന്നു. ഇതിൽ CET യി യിലെ എന്റെ സഹപാഠികളും സഹപ്രവർത്തകരും ഉൾപ്പെടുന്നു എന്നുള്ളത് ശ്രദ്ധേയവും ഏറെ ആവേശമുണർത്തുന്നതുമാണ്

ആർക്കും angel നിക്ഷേപകർ ആകാമോ?

സംരംഭകത്വത്തിൽ തല്പരരും, സംരംഭത്തിന്റെ വളർച്ചയിൽ പ്രയോജരകമാവുംവിധം കഴിവും പ്രഗൽഭ്യവും ഉള്ളവരും, നിക്ഷേപിക്കാൻ മിച്ച പണമുള്ളവരുമായ ആർക്കും തന്നെ സ്റ്റാർട്ടപ്പ് നിക്ഷേപക മേഖലയിലേക്ക് കടന്നു വരാവുന്നതാണ്. നന്നേ നഷ്ടം വരാൻ സാധ്യതയുള്ളതും എന്നാൽ വിജയിക്കുന്പോൾ പതിന്മടങ്ങു വരവ് ലഭിക്കുന്നതുമായ High Risk High Return asset class ൽ പെടുന്നവയാണ് startups. അത്തരത്തിൽ High Risk High Return asset class കളിൽ നിക്ഷേപിക്കാനുള്ള കെല്പും ആസ്തിയുമുള്ളവർ തീർച്ചയായും അവരുടെ നിക്ഷേപ പദ്ധതിയിലേക്ക് പരിഗണിക്കേണ്ട ഒരു നിക്ഷേപ മേഖല തന്നെയാണ് സ്റ്റാർട്ടപ്പ് investments. ചുരുങ്ങിയ പക്ഷം ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ നിക്ഷേപിക്കാൻ കഴിയുന്നവർക്കും ഒരു കൈ നോക്കാം.

വരവ് എങ്ങനെ

നിങ്ങൾ നിക്ഷേപിച്ചിരിക്കുന്ന സ്ഥാപനത്തിന്റെ ലാഭവിഹിതമോ ഡിവിഡന്റ് മുഖേനയോ അല്ല മറിച്ചു നിങ്ങളുടെ ഓഹരികൾ മറ്റൊരാൾക്ക് വിൽക്കുന്നത് വഴിയാണ് നിങ്ങൾക്ക് സ്റ്റാർട്ടപ്പ് നിക്ഷേപങ്ങളലിൽ നിന്നും വരവ് ലഭിക്കുന്നത്. ഇത്തരത്തിൽ ഓഹരി വിൽക്കാൻ സാധിക്കുന്ന സാഹചര്യങ്ങളെ exits എന്ന് വിളിക്കുന്നു. പ്രധാനമായും നാലു വഴികളിലാണ് exits സാധ്യമാവുന്നത്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടവ IPO അല്ലെങ്കിൽ ഏറ്റെടുക്കൽ ആണ്. മറ്റു രണ്ടു വഴികൾ മറ്റു നിക്ഷേപകർ ഓഹരികൾ buyout ചെയ്യല്ലോ കന്പനി ഓഹരികൾ buyback ചെയ്യല്ലോ ആണ്.

എങ്ങനെ നിക്ഷേപിക്കാം

ഇടനിലക്കാരുടെ സഹായമില്ലാതെ നിങ്ങൾക്ക് നേരിട്ട് കന്പനികളിൽ നിക്ഷേപിക്കാവുന്നതാണ്. അല്ലെങ്കിൽ angel network കൾ വഴിയോ angel investing platform കൾ വഴിയോ നിക്ഷേപിക്കാം. മറ്റൊരു മാർഗം നമ്മൾ Mutual Fund ൽ ഒക്കെ കാശിടുന്നത് പോലെ Angel Investment Fund കളിലേക്കു പണം നിക്ഷേപിക്കുക എന്നതാണ്. എല്ലാത്തിനും അതിന്റെതായ മികവുകളും കുറവുകളും ഉണ്ട്. അനുഭവപരിചയവും ലോക പരിജ്ജാനവുമുള്ള നിക്ഷേപകർ മൂന്ന് മാർഗ്ഗത്തിലൂടെയും നിക്ഷേപിക്കുന്ന ഒരു സമ്മിശ്രണ രീതിയാവും പൊതുവിൽ സ്വീകരിക്കുക

Platform കൾ അല്ലെങ്കിൽ network കൾ വഴി പോകുന്പോൾ എഴുത്തുകുത്തുകൾക്കും മറ്റിടപാടുകൾക്കും അവരുടെ സഹായവും മറ്റു മാർഗ്ഗനിർദ്ദേശങ്ങളും ലഭ്യമാവുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. അപ്പോൾ തുടക്കക്കാർ ഒരു network അല്ലെങ്കിൽ platform ന്റെ സഹായത്തോടെ invest ചെയ്യുക ആയിരിക്കാം ഉചിതം. ഇന്ത്യയിൽ പ്രമുഖ network കൾ Delhi ആസ്ഥാനമായ Indian Angel Network, Mumbai ആസ്ഥാനമായ Ah Ventures എന്നിവ ആണ്; പ്രമുഖ platform കൾ Lets Venture, Tracxn Syndicate എന്നിവയും.

ആഗോള തലത്തിൽ പ്രശസ്‌തമായ platform കൾ ആണ് Israel ആസ്ഥാനമായ Our Crowd, US ആസ്ഥാനമായ Angel List എന്നിവ. ഈ ആഗോള platform കൾ വഴി ഇന്ത്യയിൽ നിന്നുള്ളത് മാത്രമല്ല, ലോകത്തിന്റെ നാനാ ഭാഗത്തുള്ള സ്റ്റാർട്ടപ്പുകളിലും നിക്ഷേപിക്കാൻ നമുക്കാവുന്നു.

നിക്ഷേപക പ്രക്രിയ

എന്തിനു angel നിക്ഷേപങ്ങൾ ചെയ്യണം

നമ്മുടെ നാട്ടിൽ നിന്നുള്ള ഒട്ടനവധി യുവതീയുവാക്കൾ അവരുടെ സമയവും അധ്വാനവും നിക്ഷേപിച്ചു മികച്ച പ്രകടനം കാഴ്ചവച്ചു സ്റ്റാർട്ടപ്പ് സംരംഭകത്വ പാതയിൽ മുന്നേറി നീങ്ങിക്കൊണ്ടിരിക്കുന്നു. അവരുടെ ഈയൊരു പ്രയത്നത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്കു വേണ്ടുന്ന സാന്പത്തിക പിന്തുണ നല്കുന്നതിനും angel നിക്ഷേപങ്ങൾ നടക്കേണ്ടതുണ്ട്. നിക്ഷേപകരുടെ പരിജ്ജാനവും വ്യക്തിബന്ധങ്ങളും വഴി ആ സംരംഭകർക്ക്‌ അവരുടെ പ്രയാണം ത്വരിതപ്പെടുത്തന്നതിനും angel നിക്ഷേപങ്ങൾ വഴി തെളിക്കുന്നു.

ഉദ്ദാഹരണമായി പ്രതിഫലേച്ഛ മൂലമല്ല മറിച്ചു നല്ല ജോലികൾ രാജി വച്ച് സംരംഭകത്വ പ്രയാണത്തിൽ ഏർപ്പെടുവാൻ ധൈര്യം കാണിച്ചു മുന്നോട്ടു വന്ന iTraveller ന്റെ ഷിജു Profoundis ന്റെ അർജുൻ എന്ന സംരംഭകർക്ക്‌ വേണ്ടുന്ന പിന്തുണ നൽകുന്നതിനായാണ് അവരുടെ angel നിക്ഷേപകർ മുന്നോട്ടു വന്നത്.

സ്റ്റാർട്ടപ്പ് വില്ലേജ് സ്ഥാപനമായ iTraveller ന്റെ സ്ഥാപകരായ ഷിജുവും ചിത്രയും അവരുടെ angel investor ആയ Antony Arun Davis നും അദ്ദേഹത്തിന്റെ കുടുംബത്തോടും ഒപ്പം

ഇതിനെല്ലാമുപരി പണമുണ്ടാക്കാനുള്ള ഒരു നല്ല മാർഗം കൂടി ആവുന്നു സ്റ്റാർട്ടപ്പ് investments. ഞാൻ നേരത്തെ പറഞ്ഞിരുന്നത് പോലെ High Risk High Return asset class ആണ് സ്റ്റാർട്ടപ്പ് നിക്ഷേപങ്ങൾ. പ്രൊഫൗണ്ടിസിലെ angel നിക്ഷേപകർക്ക് 14 മാസ കാലയളവിലാണ് അവരുടെ മുതൽ ഏറ്റെടുക്കപ്പെടൽ കാരണം വരവ് ലഭിച്ചത്. എന്റെ സുഹൃത്തും സഹപാഠിയുമായ ആന്റണി അരുൺ ഡേവിസ്, 2013 ൽ iTraveller എന്ന സ്റ്റാർട്ടപ്പിൽ നിക്ഷേപിച്ച 13 ലക്ഷത്തിന്റെ ഇന്നത്തെ മൂല്യം ഏകദേശം രണ്ടു കോടിയിലധികം വരും. 2012 ൽ സ്റ്റാർട്ടപ്പ് വില്ലേജ് കന്പനികളിലൂടെ തുടക്കം കുറിച്ച Ritesh Mallik എന്ന 27 കാരനായ angel investor ന്റെ portfolio യുടെ ഇന്നത്തെ മൂല്യം 22 കോടിയാണ്. 26 സ്റ്റാർട്ടപ്പുകളിലായി 3.5 കോടിയാണ് അദ്ദേഹത്തിന്റെ ആകെ നിക്ഷേപത്തുക. Oyoroom എന്ന പ്രശസ്ത സ്റ്റാർട്ടപ്പിന്റെ ആദ്യഘട്ടങ്ങളിൽ 25 ലക്ഷം നിക്ഷേപിച്ച angel ന് exit ൽ തിരികെ കിട്ടിയത് ഇരുപതു കോടിയിലധികവും.

angel investor ആയ Ritesh Mallik തന്റെ ചില സഹപ്രവർത്തകർക്കും സ്റ്റാർട്ടപ്പ് വില്ലേജ് സംരംഭകർക്കും ഒപ്പം

ഇങ്ങനെയൊക്കെയുള്ള വരവുകൂടെ വന്നു തുടങ്ങുന്പോൾ ഭൂമി, ഫ്ലാറ്റ് എന്നതിൽ നിന്നൊക്കെ മാറി ഇരുപത്തിയൊന്നാം നൂറ്റാണ്ടു പ്രദാനം ചെയ്യുന്ന വളർച്ചാ സാദ്ധ്യതകൾ ഉൾകൊള്ളുന്ന ബൗദ്ധിക ശക്തിയിൽ അധിഷ്ഠിതമായ ഒരു ആസ്തിയായി സ്റ്റാർട്ടപ്പ് നിക്ഷേപങ്ങൾ നമ്മുടെ സമൂഹത്തിൽ സ്ഥാനം പിടിക്കുകയും ചെയ്യും.

Now, In pursuit of an angel investing culture in Kerala

ഏതൊരു സ്റ്റാർട്ടപ്പ് ആവാസ്ഥവ്യവസ്ഥയിലും ആദ്യഘട്ട നിക്ഷേപങ്ങൾ നടക്കുന്നത് വ്യക്തിബന്ധങ്ങളിലൂടെയാണ്. അങ്ങനെ ആവുന്പോൾ, നമ്മുടെ കൊച്ചു കേരളത്തിൽ ഇന്ന് കാണുന്ന സംരംഭകത്വ ഈർജ്വം ജ്വലിച്ചുയരണമെങ്കിൽ അതിനോടനുബന്ധമായി ഇന്ധനം എന്ന നിലയിൽ angel നിക്ഷേപങ്ങളും നമ്മുടെ നാട്ടിൽ നിന്ന് വരേണ്ടതുണ്ട്. Profoundis team നു അവരുടെ ആദ്യ കാലങ്ങളിൽ തന്നെ ഒരു 5 ലക്ഷം രൂപ ആരെങ്കിലും മൂലധനമായി കൊടുത്തിരുന്നെങ്കിൽ അതിജീവനത്തിനായി അവർക്കു സർവീസ് പ്രൊജെക്ടുകൾ ചെയ്യേണ്ടി വരുമായിരുന്നില്ല. എന്ന് മാത്രമല്ല അവരുടെ വിജയലക്ഷ്യത്തിൽ ഇതിനെക്കാളും വളരെ നേരത്തെത്തന്നെ എത്തിപ്പെടുവാനും ഒരു പക്ഷെ സാധിച്ചേനേ. Just the knowledge that there is a large bunch of people to support them in itself will make our youngsters dare to dream bigger. ആയതിനാൽ, നിക്ഷേപിക്കുവാനുള്ള കഴിവും മനസ്ഥിതിയുമുള്ളവരെ ഏവരെയും തന്നെ ഞാൻ ഈ മേഖലയിലേക്ക് കടന്നു വരുന്നതിനായി ക്ഷണിക്കുന്നു.